സത്യം
തണുത്ത കാറ്റ് അരിച്ചു കേറുന്നു. എന്തൊരു കിടുങ്ങൽ. ഷാളുകൊണ്ട് മുഖം പൊത്തി അവൾ ബസിലേക്ക് ചാരിയിരുന്നു.ആ തണുത്ത കാറ്റിന്റെ മരവിപ്പിനേക്കാൾ അവളുടെ മനസ്സ് മരവിച്ചിരുന്നു.അവളുടെ കണ്ണിൽനിന്നും ചൂട് കണ്ണുനീർ താഴേക്ക് വീണു കൊണ്ടേയിരുന്നു അനുസരണയില്ലാതെ .എത്രയോ തവണ അവൾ ഈ ചൂട് കണ്ണുനീരിന്റെ ഉപരസം കുടിച്ചിട്ടുണ്ട്.അവൾ ഇങ്ങനെയൊന്നും ആയിരുന്നില്ല അവളുടെ സ്വപ്നങ്ങൾ ഇങ്ങനെ ആയിരുന്നില്ല പക്ഷേ എവിടെയൊക്കെയോ അവൾക്ക് കണക്കുകൾ തെറ്റി.സ്വന്തം ആത്മാവിനെ പണയപ്പെടുത്തി അവൾ മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ട നിലകൊണ്ടു അന്നുമുതൽ അവൾ അല്ലാതായി മാറി അവളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും പ്രതീക്ഷകളും മിണ്ടുകീറിയ മരുഭൂമിയിൽ ആഴ്ന്നു പോയി.ഇന്നവൾ ഭാര്യയാണ് അമ്മയാണ് സഹോദരിയാണ് എല്ലാമാണ് പക്ഷേ അവൾ അവൾക്ക്ആരുമല്ല.ആത്മാവില്ലാത്ത ജീവിക്കുന്ന വെറുമൊരു ജീവശവം.ആത്മഹത്യ ചെയ്യാൻ പേടി ആയതുകൊണ്ട് ചത്തു കൊണ്ട് ജീവിക്കുന്ന ഒരു പാവം പെണ്ണ്.അവൾക്ക് എത്തേണ്ട സ്റ്റോക്ക് എത്തിയിരിക്കുന്നു അവിടെ കണ്ണിൽനിന്ന് കണ്ണുനീർത്തുള്ളികൾ തുടച്ചുകൊണ്ട് മുഖത്തൊരു പുഞ്ചിരി വരുത്തിക്കൊണ്ട് അവൾ ഇറങ്ങാൻ തയ്യാറെടുക്കുന്നു എല്ലാവരുടെയും മുന്നിൽ അഭിനയിക്കേണ്ട ക...